കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ ക്ലബ്ബായ എടികെ മോഹൻ ബഗാന്റെ ഡയറക്ടർ സ്ഥാനത്തുനിന്നു ബിസിസിഐ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി പടിയിറങ്ങും.
വിരുദ്ധതാത്പര്യ (കോണ്‍ഫ്ളിക്റ്റ് ഓഫ് ഇന്ററസ്റ്റ്) വിഷയത്തിന്റെ പേരിലാണു ഗാംഗുലി ബഗാനിലെ ചുമതല ഉപേക്ഷിക്കുന്നത്. എടികെ മോഹൻ ബഗാന്റെ ഉടമകളായ ആർപിഎസ്ജി (ആർപി-സഞ്ജീവ് ഗോയെങ്ക ഗ്രൂപ്പ്) വെൻജ്വർ ലിമിറ്റഡ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിൽ പുതിയ ഫ്രാഞ്ചൈസി സ്വന്തമാക്കിയതോടെയാണിത്.
ഐപിഎല്ലിലെ പുതിയ രണ്ട് ടീമുകളിലൊന്നായ ലക്നോ ഫ്രാഞ്ചൈസി ലേലംകൊണ്ടത് ആർപിഎസ്ജി ലിമിറ്റഡ് ആണ്. ഇതോടെയാണു ഗാംഗുലി വിരുദ്ധ താത്പര്യ പരിധിയിലായത്.
7,090 കോടി രൂപയ്ക്കാണ് ആർപിഎസ്ജി ലിമിറ്റഡ് ലക്നോ കേന്ദ്രീകരിച്ച് ഐപിഎൽ ടീമിനെ സ്വന്തമാക്കിയത്. ലക്നോവിനൊപ്പം അഹമ്മദാബാദിലും പുതിയ ഫ്രാഞ്ചൈസി ലേലത്തിലൂടെ എത്തി. ഇതോടെ ഐപിഎല്ലിൽ ടീമുകളുടെ എണ്ണം 10 ആയി.