മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് സൂപ്പർ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകസ്ഥാനത്തുനിന്ന് ഓലെ ഗണ്ണർ സോൾഷെയർ തെറിക്കുമെന്ന് ഉറപ്പായി. സോൾഷെയറിനു പകരം പരിശീലകനായി യുണൈറ്റഡ് അന്വേഷണം ആരംഭിച്ചതായാണു റിപ്പോർട്ട്.
ചെൽസി, ഇന്റർ മിലാൻ, യുവന്റസ് തുടങ്ങിയ ടീമുകളുടെ പരിശീലകനായിരുന്ന ഇറ്റലിക്കാരൻ അന്റോണിയോ കോന്റെ ആയിരിക്കും അടുത്ത പരിശീലകൻ എന്ന സൂചന സജീവമാണ്.
പ്രീമിയർ ലീഗിൽ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ ലിവർപൂളിനോട് 5-0ന് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ സോൾഷെയറുമായി മാഞ്ചസ്റ്റർ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ എഡ് വൂഡ്വേർഡ് നേരിട്ട് ആശയവിനിമയം നടത്തിയിരുന്നു. അടുത്ത രാജ്യാന്തര മത്സര ബ്രേക്കിൽ സോൾഷെയറിന്റെ സ്ഥാനം തെറിച്ചേക്കുമെന്നും സൂചനയുണ്ട്.
മറിച്ചു സംഭവിക്കണമെങ്കിൽ ടോട്ടനം (30-ാം തീയതി), അത്ലാന്ത ( നവംബർ 3), മാഞ്ചസ്റ്റർ സിറ്റി (നവംബർ 6) ടീമുകൾക്കെതിരേ വരാനിരിക്കുന്ന മത്സരങ്ങളിൽ യുണൈറ്റഡ് ജയം സ്വന്തമാക്കേണ്ടിയിരിക്കുന്നു.
റയൽ മാഡ്രിഡിന്റെ മുൻ പരിശീലകനായ സിനദീൻ സിദാൻ, അയാക്സ് ആംസ്റ്റർ ഡാമിന്റെ ഡച്ച് പരിശീലകൻ എറിക് ടെൻ ഹാഗ്, ലെസ്റ്റർ സിറ്റിയുടെ ഐറിഷ് മാനേജർ ബ്രെൻഡൻ റോജേഴ്സ്, സ്പാനിഷ് പരിശീലകൻ ലൂയിസ് എൻറിക്കെ തുടങ്ങിയവരുടെ പേരുകളും യുണൈറ്റഡിലേക്കെന്ന തരത്തിൽ കേൾക്കുന്നുണ്ട്.