ഷാർജ: ലോകകപ്പ് ട്വന്റി-20യിൽ ഇന്നു തങ്ങളുടെ രണ്ടാം മത്സരത്തിനു പാക്കിസ്ഥാൻ ന്യൂസിലൻഡിനെതിരേ ഇറങ്ങും. ഇന്ത്യയെ 10 വിക്കറ്റിനു കീഴടക്കിയതോടെ കിരീടസാധ്യതയിൽ മുൻപന്തിയിലെത്തിയ പാക്കിസ്ഥാൻ രണ്ടാം ജയം പ്രതീക്ഷിച്ചാണു കളത്തിലിറങ്ങുന്നത്.