പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ പാരീ സാൻ ഷെർമയ്നു സമനില. എവേ പോരാട്ടത്തിൽ മാഴ്സെയുമായി പിഎസ്ജി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ആദ്യ പകുതിയിൽ രണ്ടു ടീമുകളും ഗോൾ നേടിയെങ്കിലും വിഎആറിലൂടെ റഫറി രണ്ടും റദ്ദാക്കി.
72-ാം മിനിറ്റിൽ മെസിയുടെ മുന്നേറ്റത്തിനിടെ ആരാധകൻ മൈതാനത്തേക്കു പാഞ്ഞെത്തി. അതോടെ ബോക്സിനു പുറത്തുവച്ച് മെസിക്കു മുന്നേറ്റം അവസാനിപ്പിക്കേണ്ടിവന്നു.
11 മത്സരങ്ങളിൽനിന്ന് 28 പോയിന്റുമായി പിഎസ്ജിയാണു ലീഗിന്റെ തലപ്പത്ത്.