മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ സോസിഡാഡ് തലപ്പത്ത് തുടരുന്നു. എവേ പോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനോട് 2-2 സമനില വഴങ്ങിയെങ്കിലും പോയിന്റ് നിലയിലെ ഒന്നാം സ്ഥാനം സോസിഡാഡിനു നഷ്ടപ്പെട്ടില്ല. 2-0ന്റെ ലീഡ് നേടിയശേഷമായിരുന്നു സോസിഡാഡിന്റെ സമനില. ലൂയിസ് സുവാരസ് ആയിരുന്നു അത്ലറ്റിക്കോയ്ക്കായി രണ്ടു ഗോളും മടക്കിയത്.
അതേസമയം, സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡ് 2-1ന് ബാഴ്സലോണയെ കീഴടക്കി. ബാഴ്സയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഡേവിഡ് അലാബ (32’), ലൂകാസ് വാസ്ക്വെസ് (90+4’) എന്നിവരിലൂടെ റയൽ 2-0ന്റെ ലീഡ് എടുത്തു. 90+7ാം മിനിറ്റിൽ സെർജിയോ അഗ്വെയ്റൊയിലൂടെ ബാഴ്സ തോൽവിയുടെ ഭാരം കുറച്ചു. അഗ്വെയ്റൊ ബാഴ്സയ്ക്കായി നേടുന്ന ആദ്യ ഗോളാണ്.
10 മത്സരങ്ങളിൽനിന്നു സോസിഡാഡിന് 21 പോയിന്റാണുള്ളത്. 20 പോയിന്റ് വീതവുമായി റയൽ മാഡ്രിഡും സെവിയ്യയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. അത്ലറ്റിക്കോ മാഡ്രിഡ് (18) നാലാമതുണ്ട്.