മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ കരുത്തരായ ഇന്റർ മിലാനും യുവന്റസും നേർക്കുനേർ ഇറങ്ങിയപ്പോൾ ഫലം 1-1 സമനില.
എഡിൻ ഡെക്കൊയിലൂടെ (17’) മുന്നിലെത്തിയ ഇന്ററിനെ പൗലോ ഡിബാലയുടെ (89’) പെനൽറ്റി ഗോളിലൂടെ യുവന്റസ് സമനില പിടിക്കുകയായിരുന്നു. മറ്റൊരു മത്സരത്തിൽ വെറോണ 4-1ന് ലാസിയൊയെ തകർത്തു. റോമയും നാപ്പോളിയും ഗോളടിക്കാതെ പോയിന്റ് പങ്കുവച്ചു. നാപ്പോളിയാണു (25 പോയിന്റ്) ലീഗിന്റെ തലപ്പത്ത്.