ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ അരങ്ങേറിയ എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡിനു ജയം. ബാഴ്സലോണയുടെ തട്ടകമായ കാന്പ് നൗവിൽ വച്ച് 1-0ന് ആയിരുന്നു റയലിന്റെ ജയം. 32-ാം മിനിറ്റിൽ പ്രതിരോധതാരം ഡേവിഡ് അലാബ നേടിയ ഗോളാണു റയലിന്റെ ജയം കുറിച്ചത്. റോഡ്രിഗോ ആയിരുന്നു അസിസ്റ്റ് ചെയ്തത്.
വിവിധ ചാന്പ്യൻഷിപ്പുകളിലായി ബാഴ്സലോണയ്ക്കെതിരായി തുടർച്ചയായ നാലാം മത്സരത്തിലാണു റയൽ ജയം സ്വന്തമാക്കുന്നത്. 1965നുശേഷം ആദ്യമായാണു റയൽ ബാഴ്സയ്ക്കെതിരേ തുടർച്ചയായ നാലു ജയം സ്വന്തമാക്കുന്നത്.
ലാ ലിഗയിൽ കഴിഞ്ഞ തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് റയലിനെതിരേ ബാഴ്സയ്ക്കു ജയം അന്യമായത്, ഒരു സമനിലയും നാല് തോൽവിയും. 2008നുശേഷം ഒരു എതിരാളിക്കെതിരേ ജയമില്ലാതെ ബാഴ്സലോണ ഇത്രയും മത്സരങ്ങൾ ലാ ലിഗയിൽ പൂർത്തിയാക്കുന്നതും ഇതാദ്യം.