മാഞ്ചസ്റ്റർ: ലോകത്തിലെ ഏറ്റവും പണക്കൊഴുപ്പുള്ള ട്വന്റി-20 ക്രിക്കറ്റ് ലീഗായ ഐപിഎല്ലിൽ കണ്ണുവച്ച് ഇംഗ്ലീഷ് ഫുട്ബോൾ വന്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. യുണൈറ്റഡിന്റെ ഉടമകളായ ഗ്ലാസെർ കുടുംബം 2022 ഐപിഎല്ലിൽ ഒരു ടീമിനെ ഏറ്റെടുക്കുമെന്നു റിപ്പോർട്ടുണ്ട്.
2022 ഐപിഎല്ലിൽ പുതുതായി വരുന്ന രണ്ടു ടീമുകളിലൊന്നിനെയാകും ഗ്ലാസെർ കുടുംബം വാങ്ങുക എന്നാണു വാർത്ത. ഇതുമായി ബന്ധപ്പെട്ട് യുണൈറ്റഡിന്റെ ചില ഉയർന്ന ഉദ്യോഗസ്ഥർ ബിസിസിഐയുമായി ചർച്ച നടത്തിയെന്നും സൂചനയുണ്ട്.
ഐപിഎല്ലിലേക്കു രണ്ടു ടീമുകൾകൂടി വരുന്പോൾ ആകെ ടീമുകൾ പത്താകും.