കൊച്ചി: ഗാര്മെന്റ്ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഗാര്‍മെന്റ് പ്രീമിയര്‍ ലീഗ് ഗോവയിലെ മള്ഗാവോ ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടില്‍ 25ന് ആരംഭിക്കും. അഞ്ചു ദിവസം നീളുന്ന ടൂര്‍ണമെന്റില്‍ പത്തോളം ടീമുകളാണ് പങ്കെടുക്കുക. ഉദ്ഘാടനം 25നു രാവിലെ 11ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള നിര്‍വഹിക്കും. കളിക്കാര്‍ക്കുള്ള ജഴ്സി പ്രകാശനം ഇന്നലെ എറണാകുളത്ത് ഹൈബി ഈഡന് എംപി നിര്‍വഹിച്ചു. കളിക്കാരുടെ ലേലവും ലോഗോപ്രകാശനവും കഴിഞ്ഞ മാസം കൊച്ചിയില്‍ നടന്നിരുന്നു.
ടൂര്‍ണമെന്റില്‍നിന്നു ലഭിക്കുന്ന തുക സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് വിനിയോഗിക്കുകയെന്ന് അസോസിയേഷന് പ്രസിഡന്റ് അഹമ്മദുള്ള, സെക്രട്ടറി സാബി ജോണ്‍ എന്നിവര്‍ പറഞ്ഞു. കേരളത്തിലെ വസ്ത്ര വ്യാപാര വിപണന രംഗത്തെ ആളുകളാണ് അസോസിയേഷനില്‍ അംഗങ്ങളായുള്ളത്.