മസ്കറ്റ്: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ആദ്യ റൗണ്ടിൽ സ്കോട്ട്ലൻഡിന് തുടർച്ചയായ രണ്ടാം ജയം. ഇതോടെ സ്കോട്ട്ലൻഡ് സൂപ്പർ 12 സാധ്യത സജീവമാക്കി. ഗ്രൂപ്പ് ബിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ സ്കോട്ട്ലൻഡുകാർ 17 റണ്‍സിന് പാപ്പുവ ന്യൂ ഗിനിയക്കാരെ പരാജയപ്പെടുത്തി.
സ്കോർ: സ്കോട്ട്ലൻഡ് 20 ഓവറിൽ 165/9. പാപ്പുവ ന്യൂ ഗിനിയ: 19.3 ഓവറിൽ 148ന് പുറത്ത്. ആദ്യ മത്സരത്തിൽ സ്കോട്ട്ലൻഡ് ബംഗ്ലാദേശിനെ ആറ് റണ്‍സിനു തോൽപ്പിച്ചിരുന്നു. നാളെ ഒമാനെതിരേയാണു സ്കോട്ട്ലൻഡിന്റെ ഗ്രൂപ്പിലെ അവസാന മത്സരം. പാപ്പുവ ന്യൂ ഗിനിയ ആദ്യമത്സരത്തിൽ ഒമാനോടും പരാജയപ്പെട്ടിരുന്നു. തുടർച്ചയായ രണ്ടാം തോൽവിയോടെ അവരുടെ സൂപ്പർ 12 സാധ്യത അടഞ്ഞു.
പാപ്പുവ ന്യൂ ഗിനിയയ്ക്കെതിരേ ടോസ് ജയിച്ച സ്കോട്ട്ലൻഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 26 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും മൂന്നാം വിക്കറ്റിൽ മാത്യു ക്രോസും റിച്ചി ബെറിംഗ്ടണും ഒന്നിച്ചതോടെ സ്കോട്ട്ലൻഡ് നിവർന്നുനിന്നു.
മാത്യു ക്രോസ് 36 പന്തിൽ രണ്ട് വീതം സിക്സും ഫോറും അടക്കം 45ഉം റിച്ചി ബെറിംഗ്ടണ്‍ 49 പന്തിൽ മൂന്ന് സിക്സും ആറ് ഫോറും അടക്കം 70ഉം റണ്‍സ് അടിച്ചെടുത്തു. സ്കോട്ടിഷ് ഇന്നിംഗ്സിലെ ടോപ് സ്കോറർമാരും ഇവരാണ്. ബെറിംഗ്ടണ്‍ ആണ് മാൻ ഓഫ് ദ മാച്ച്.
166 റണ്‍സ് വിജയലക്ഷ്യവുമായി മറുപടിക്കിറങ്ങിയ പാപ്പുവ ന്യൂ ഗിനിയയ്ക്കു തുടക്കം മുതലേ പ്രഹരമേറ്റു. ആദ്യ പവർപ്ലേ പൂർത്തിയായപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 35 എന്ന ദയനീയ സ്ഥിതിയിലായി അവർ. അഞ്ചാം നന്പർ ബാറ്ററായ സെസെ ബൗ (24), ഏഴാം നന്പറായ നോർമാൻ നവുന (47) എന്നിവരുടെ പോരാട്ടമാണു പാപ്പുവ ന്യൂ ഗിനിയയെ 148ൽ എത്തിച്ചത്.