മസ്കറ്റ്: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യഘട്ട മത്സരങ്ങൾക്ക് ഇന്നു തുടക്കമാകും. സൂപ്പർ പന്ത്രണ്ടിൽ ശേഷിക്കുന്ന നാലു സ്ഥാനങ്ങളിലേക്കുള്ള ഗ്രൂപ്പ് മത്സരങ്ങളാണ് ഇന്ന് ആരംഭിക്കുന്നത്.
ഗ്രൂപ്പ് എയിൽ അയർലൻഡ്, നമീബിയ, നെതർലൻഡ്സ്, ശ്രീലങ്ക ടീമുകളും ഗ്രൂപ്പ് ബിയിൽ ബംഗ്ലാദേശ്, ഒമാൻ, പാപ്പുവ ന്യൂ ഗിനിയ, സ്കോട്ലൻഡ് ടീമുകളുമാണുള്ളത്.
ഇന്ന് ഒമാൻ x പാപ്പുവ ന്യൂ ഗിനിയ, ബംഗ്ലാദേശ് x സ്കോട്ലൻഡ് മത്സരങ്ങളാണുള്ളത്. ഗ്രൂപ്പ് എയിലെ മത്സരങ്ങൾ അബുദാബിയിലും ഷാർജയിലുമായാണ് നടക്കുന്നത്. ഗ്രൂപ്പ് ബിലെ മത്സരങ്ങൾ ഒമാൻ തലസ്ഥാനമായ മസ്കറ്റിലും നടക്കും.
സൂപ്പർ പന്ത്രണ്ടിൽ ഇന്ത്യ, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് ടീമുകളാണുള്ളത്.
സൂപ്പർ പന്ത്രണ്ട് മത്സരങ്ങൾക്ക് 23ന് തുടക്കമാകും. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലാണ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരം. രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് നിലവിലെ ചാന്പ്യന്മാരായ വെസ്റ്റ് ഇൻഡീസിനെയും നേരിടും.
24ന് പാക്കിസ്ഥാനെതിരേയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.