+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​​​​​ർ​​​​​മ​​​​​നി ഫ​​​​​സ്റ്റ്...

സ്കോ​​​​​പി​​​​​യെ (നോ​​​​​ർ​​​​​ത്ത് മാ​​​​​സി​​​​​ഡോ​​​​​ണി​​​​​യ): 2022 ഫി​​​​​ഫ ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ളി​​​​​ന് യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ലൂ​​​​​ടെ
ജ​​​​​ർ​​​​​മ​​​​​നി ഫ​​​​​സ്റ്റ്...
സ്കോ​​​​​പി​​​​​യെ (നോ​​​​​ർ​​​​​ത്ത് മാ​​​​​സി​​​​​ഡോ​​​​​ണി​​​​​യ): 2022 ഫി​​​​​ഫ ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ളി​​​​​ന് യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ലൂ​​​​​ടെ ഇ​​​​​ടം​​​​​പി​​​​​ടി​​​​​ക്കു​​​​​ന്ന ആ​​​​​ദ്യടീ​​​​​മാ​​​​​യി ജ​​​​​ർ​​​​​മ​​​​​നി.

യൂ​​​​​റോ​​​​​പ്യ​​​​​ൻ യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ലെ ഗ്രൂ​​​​​പ്പ് ജെ ​​​​​ചാ​​​​​ന്പ്യ​​​​ന്മാ​​​​രാ​​​​​യാ​​​​​ണ് ജ​​​​​ർ​​​​​മ​​​​​നി ഖ​​​​​ത്ത​​​​​റി​​​​​ലേ​​​​​ക്കു​​​​​ ടി​​​​​ക്ക​​​​​റ്റ​​​​​ിനു​​​​​ള്ള പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ഫ​​​​​സ്റ്റാ​​​​​യ​​​​​ത്. 19-ാം ത​​​​​വ​​​​​ണ​​​​​യാ​​​​​ണ് ജ​​​​​ർ​​​​​മ​​​​​നി ലോ​​​​​ക​​​​​ക​​​​​പ്പി​​​​​നെ​​​​​ത്തു​​​​​ന്ന​​​​​ത്. ആ​​​​​തി​​​​​ഥേ​​​​​യ​​​​​ർ എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ ഖ​​​​​ത്ത​​​​​ർ നേ​​​​​ര​​​​​ത്തേ യോ​​​​​ഗ്യ​​​​​ത നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു.

യു​​​​​വേ​​​​​ഫ യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ൽ ഗ്രൂ​​​​​പ്പ് ജെ​​​​​യി​​​​​ലെ എ​​​​​ട്ടാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ നോ​​​​​ർ​​​​​ത്ത് മാ​​​​​സി​​​​​ഡോ​​​​​ണി​​​​​യ​​​​​യെ മ​​​​​റു​​​​​പ​​​​​ടി​​​​​യി​​​​​ല്ലാ​​​​​ത്ത നാ​​​​​ലു ഗോ​​​​​ളി​​​​​നു കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​ണു ജ​​​​​ർ​​​​​മ​​​​​നി ഖ​​​​​ത്ത​​​​​ർ ടി​​​​​ക്ക​​​​​റ്റ് ഉ​​​​​റ​​​​​പ്പി​​​​​ച്ച​​​​​ത്. ഗ്രൂ​​​​​പ്പി​​​​​ൽ ര​​​​​ണ്ട് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​കൂ​​​​​ടി ശേ​​​​​ഷി​​​​​ക്കേ​​​​​യാ​​​​​ണി​​​​​ത്. എ​​​​​ട്ട് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 21 പോ​​​​​യി​​​​​ന്‍റാ​​ണു ജ​​​​​ർ​​​​​മ​​​​​നി​​​​​ക്കു​​​​​ള്ള​​​​​ത്.

ഹ​​​​​ൻ​​​​​സി ഫ്ളി​​​​​ക്കി​​​​​ന്‍റെ കീ​​​​​ഴി​​​​​ൽ മി​​​​​ക​​​​​വ് തു​​​​​ട​​​​​രു​​​​​ന്ന ജ​​​​​ർ​​​​​മ​​​​​നി ര​​​​​ണ്ടാം പ​​​​​കു​​​​​തി​​​​​യി​​​​​ലാ​​​​​ണ് നാ​​​​​ലു ഗോ​​​​​ളും നേ​​​​​ടി​​​​​യ​​​​​ത്. തി​​​​​മൊ വെ​​​​​ർ​​​​​ണ​​​​​ർ (70’, 73’) ഇ​​​​​ര​​​​​ട്ട ഗോ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​പ്പോ​​​​​ൾ കെ​​​​​യ് ഹ​​​​​വേ​​​​​ർ​​​​​റ്റ്സ് (50’), ജ​​​​​മാ​​​​​ൽ മു​​​​​സ്യാ​​​​​ല (83’) എ​​​​​ന്നി​​​​​വ​​​​​ർ ഓ​​​​​രോ ഗോ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.

സി​​​​​ക്സ​​​​​ടി​​​​​ച്ച് ഹോ​​​​​ള​​​​​ണ്ട്

ഗ്രൂ​​​​​പ്പ് ജി​​​​​യി​​​​​ൽ ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഹോ​​​​​ള​​​​​ണ്ട് 6-0ന് ​​​​​ജി​​​​​ബ്രാ​​​​​ൾ​​​​​ട്ട​​​​​റി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി ലോ​​​​​ക​​​​​ക​​​​​പ്പ് യോ​​​​​ഗ്യ​​​​​ത​​​​​യി​​​​​ലേ​​​​​ക്ക് ഒ​​​​​രു ചു​​​​​വ​​​​​ടു​​​​​കൂ​​​​​ടി അ​​​​​ടു​​​​​ത്തു. ഹോ​​​​​ള​​​​​ണ്ടി​​​​​നാ​​​​​യി മെം​​​​​ഫി​​​​​സ് ഡി​​​​​പ്പെ (21’, 45+3’) ഇ​​​​​ര​​​​​ട്ടഗോ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. വി​​​​​ർ​​​​​ജി​​​​​ൽ വാ​​​​​ൻ ഡി​​​​​ക്ക് (9’), ഡം​​​​​ഫ്രി​​​​​സ് (48’), ഡ​​​​​ൻ​​​​​ജു​​​​​മ (75’), മ​​​​​ലെ​​​​​ൻ (86’) എ​​​​​ന്നി​​​​​വ​​​​​രും ഹോ​​​​​ള​​​​​ണ്ടി​​​​​നാ​​​​​യി വ​​​​​ല​​​​​കു​​​​​ലു​​​​​ക്കി.

ക്രൊ​​​​​യേ​​​​​ഷ്യ കു​​​​​രു​​​​​ക്കി​​​​​ൽ

ഗ്രൂ​​​​​പ്പ് എ​​​​​ച്ചി​​​​​ൽ ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ സ്ലോ​​​​​വാ​​​​​ക്യ​​​​​യോ​​​​​ട് 2-2 സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ പി​​​​​രി​​​​​ഞ്ഞ ക്രൊ​​​​​യേ​​​​​ഷ്യ കു​​​​​രു​​​​​ക്കി​​​​​ൽ. ര​​​​​ണ്ടു ത​​​​​വ​​​​​ണ പി​​​​​ന്നി​​​​​ലാ​​​​​യ​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ക്രൊ​​​​​യേ​​​​​ഷ്യ​​​​​യു​​​​​ടെ സ​​​​​മ​​​​​നി​​​​​ല. ഗ്രൂ​​​​​പ്പി​​​​​ലെ മ​​​​​റ്റൊ​​​​​രു മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ റ​​​​​ഷ്യ 2-1ന് ​​​​​സ്ലൊ​​​​​വേ​​​​​നി​​​​​യ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി. അ​​​​​തോ​​​​​ടെ ക്രൊ​​​​​യേ​​​​​ഷ്യ​​​​​യെ പി​​​​​ന്ത​​​​​ള്ളി റ​​​​​ഷ്യ ഗ്രൂ​​​​​പ്പി​​​​​ൽ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത് എ​​​​​ത്തി.

ഗ്രൂ​​​​​പ്പി​​​​​ൽ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്തെ​​​​​ത്തു​​​​​ന്ന ടീ​​​​​മു​​​​​ക​​​​​ൾ​​​​​ക്കാ​​​​​ണു നേ​​​​​രി​​​​​ട്ട് യോ​​​​​ഗ്യ​​​​​ത ല​​​​​ഭി​​​​​ക്കു​​​​​ക. ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്കു പ്ലേ ​​​​​ഓ​​​​​ഫി​​​​​ലൂ​​​​​ടെ യോ​​​​​ഗ്യ​​​​​ത നേ​​​​​ടാ​​​​​നു​​​​​ള്ള അ​​​​​വ​​​​​സ​​​​​ര​​​​​മു​​​​​ണ്ട്.