തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ 2019ലെ ജി.വി. രാജ പുരസ്കാരത്തിന് അർഹരായ അത്ലറ്റുകളായ കുഞ്ഞ്മുഹമ്മദും മയൂഖ ജോണിയും മുഖ്യമന്ത്രി പിണറായി വിജയനിൽനിന്നും അവാർഡ് ഏറ്റുവാങ്ങി. മൂന്നു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ടോക്കിയോ ഒളിമ്പിക്സ് മെഡൽ ജേതാവ് പി.ആർ. ശ്രീജേഷിന് സംസ്ഥാനത്തിന്റെ പാരിതോഷികം മുഖ്യമന്ത്രി കൈമാറി. ഒളിമ്പ്യൻ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് അർഹനായ ബോക്സിംഗ് പരിശീലകൻ ചന്ദ്രലാൽ സ്പീക്കർ എം.ബി. രാജേഷിൽനിന്നും അവാർഡ് ഏറ്റുവാങ്ങി.
മികച്ച കായിക പരിശീലകനായ വോളിബോൾ പരിശീലകൻ വി. അനിൽകുമാറും കോളജ് തലത്തിൽ മികച്ച കായിക അധ്യാപികയ്ക്കുള്ള പുരസ്കാരം ചങ്ങനാശേരി അസംപ്ഷൻ കോളജിലെ സുജ മേരി ജോർജും ഏറ്റുവാങ്ങി.
മികച്ച കോളജിനുള്ള പുരസ്കാരം കണ്ണൂർ എസ്എൻ കോളജിനും സ്കൂളിനുള്ള പുരസ്കാരം പാലക്കാട് മാത്തൂർ സിഎഫ്ഡിഎച്ച്എസിനും സമ്മാനിച്ചു. കോളജ് തലത്തിൽ മികച്ച സ്പോട്സ് ഹോസ്റ്റൽ താരങ്ങളായ പി.എസ്. അനിരുദ്ധനും പി.ഒ. സയനയും സമ്മാനിതരായി.