മാലി: സാഫ് ചാന്പ്യൻഷിപ്പ് ഫുട്ബോളിൽ സുനിൽ ഛേത്രിയുടെ ഗോളിൽ നേപ്പാളിനെതിരേ ഇന്ത്യക്ക് ജയം, 1-0. 82-ാം മിനിറ്റിലായിരുന്നു ഛേത്രിയുടെ ഗോൾ. ഫാറുഖ് ചൗധരിയായിരുന്നു ഗോളിന് അസിസ്റ്റ് ചെയ്തത്.
തുടർച്ചയായ രണ്ട് സമനിലകൾക്കുശേഷമാണ് ഇന്ത്യയുടെ ജയം. മത്സരത്തിന്റെ 75 ശതമാനവും ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്നു.
മൂന്നു മത്സരം പൂർത്തിയായപ്പോൾ ആറ് പോയിന്റ് വീതവുമായി മാലദ്വീപും നേപ്പാളും ആദ്യ രണ്ട് സ്ഥാനങ്ങളിലാണ്. അഞ്ചു പോയിന്റുമായി ഇന്ത്യ മൂന്നാമതുണ്ട്. നാളെ മാലദ്വീപിനെതിരേയാണ് ഇന്ത്യയുടെ അവസാന മത്സരം.
നേപ്പാളിനെതിരേ ഏഴ് <\b>
ഛേത്രി ഏറ്റവും കൂടുതൽ ഗോൾ നേടിയത് നേപ്പാളിനെതിരേ, 11 മത്സരങ്ങളിൽനിന്ന് ഏഴ് ഗോൾ. ബംഗ്ലാദേശ്, ചൈനീസ് തായ്പേയ്, മാലദ്വീപ് എന്നീ ടീമുകൾക്കെതിരേ ആറു ഗോൾ വീതം സ്വന്തമാക്കി. 30 രാജ്യങ്ങൾക്കെതിരേ ഛേത്രി ഗോൾ നേടിയിട്ടുണ്ട്.