അബുദാബി: തോറ്റാൽ പുറത്ത് എന്ന ഉത്തമ ബോധ്യമുള്ളതിനാൽ എങ്ങനെയും ജയിക്കുകയെന്ന ലക്ഷ്യത്തോടെയാകും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും കോൽക്കത്ത നൈറ്റ്റൈഡേഴ്സും ഇന്ന് ഐപിഎൽ എലിമിനേറ്ററിൽ ഇറങ്ങുക. ആർസിബിയുടെ ക്യാപ്റ്റനായി അവസാന ഐപിഎൽ ടൂർണമെന്റിനിറങ്ങുന്ന വിരാട് കോഹ്ലി ജയത്തോടെ കിരീടത്തോട് അടുക്കാനാണ് ഇറങ്ങുക.
ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെല്ലിന്റെ മികച്ച ഫോമിലാണ് ആർസിബിയുടെ കുതിപ്പ്. വിരാട് കോഹ്ലി, എബി ഡി വില്യേഴ്സ് എന്നിവരിൽനിന്നു പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തുവന്നിട്ടില്ല. ഹർഷൽ പട്ടേലാണ് ആർസിബിയുടെ ബൗളിംഗ് കുന്തമുന.
ശുഭ്മാൻ ഗിൽ, വെങ്കിടേഷ് അയ്യർ, രാഹുൽ ത്രിപാഠി, നിതീഷ് റാണ എന്നിവരുള്ള ബാറ്റിംഗ് മുൻനിര ഏതു ബൗളിംഗിനെയും തല്ലിത്തകർക്കാൻ പ്രാപ്തരാണ്. വരുണ്‍ ചക്രവർത്തി, ലോക്കി ഫെർഗുസൻ, പ്രസിദ്ധ് കൃഷ്ണ എന്നിവരടങ്ങിയ ബൗളിംഗ് നിര ശക്തമാണ്.