ഇസ്താംബുൾ: ടർക്കിഷ് ഗ്രാൻ പ്രീ ഫോർമുല വണ്‍ കാറോട്ടത്തിൽ മെഴ്സിഡസിന്റെ ഫീനിഷ് ഡ്രൈവർ വാൽറ്റെരി ബോട്ടസിനു ജയം. റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റപ്പനാണു രണ്ടാമത്. മെഴ്സിഡസിന്റെ ലൂയിസ് ഹാമിൽട്ടണ് അഞ്ചാം സ്ഥാനംകൊണ്ടു തൃപ്തിപ്പെട്ടു. ഡ്രൈവേഴ്സ് സ്റ്റാൻഡിൽ വെർസ്റ്റപ്പൻ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തി, 262.5 പോയിന്റ്. ഹാമിൽട്ടണ് (256.5) രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.