മ്യൂണിക്: ഫിഫ ഖത്തർ ലോകകപ്പ് യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ ജർമനി, ഹോളണ്ട്, ക്രൊയേഷ്യ എന്നിവ ജയിച്ചുകയറി.
ഗ്രൂപ്പ് ജെയിൽ ഒരു ഗോളിനു പിന്നിൽനിന്നശേഷം രണ്ട് ഗോൾ തിരിച്ചടിച്ചായിരുന്നു ജർമനി 2-1ന് റൊമാനിയയെ കീഴടക്കിയത്. പകരക്കാരുടെ ബെഞ്ചിൽനിന്നെത്തിയ തോമസ് മ്യുള്ളർ 81-ാം മിനിറ്റിൽ നേടിയ ഗോൾ ജർമനിക്ക് മൂന്ന് പോയിന്റ് സമ്മാനിച്ചു.ഗ്രൂപ്പിൽ ഏഴ് മത്സരങ്ങളിൽനിന്ന് 18 പോയിന്റുമായി ജർമനിയാണ് ഒന്നാമത്. ഒരു ജയംകൂടി നേടിയാൽ ജർമനിക്ക് യോഗ്യത സ്വന്തമാക്കാം.
ഗ്രൂപ്പ് എച്ചിൽ ക്രൊയേഷ്യ 3-0ന് സൈപ്രസിനെ കീഴടക്കി യോഗ്യത സജീവമാക്കി. ഏഴ് മത്സരങ്ങളിൽനിന്ന് 16 പോയിന്റുമായി ക്രൊയേഷ്യയാണ് ഒന്നാമത്. ഇത്രയും പോയിന്റുമായി റഷ്യ രണ്ടാം സ്ഥാനത്തുണ്ട്. റഷ്യ 1-0ന് സ്ലോവാക്യയെ കീഴടക്കിയിരുന്നു.
ഗ്രൂപ്പ് ജിയിൽ ഹോളണ്ട് 1-0ന് ലാത്വിയയെ കീഴടക്കി. ഏഴ് മത്സരങ്ങളിൽനിന്ന് 16 പോയിന്റുമായി ഹോളണ്ട് ഒന്നാമതാണ്. മറ്റൊരു മത്സരത്തിൽ നോർവെയും തുർക്കിയും 1-1 സമനിലയിൽ പിരിഞ്ഞു.