സാവോ പോളൊ: ഖത്തർ ലോകകപ്പ് ഫുട്ബോൾ ലാറ്റിനമേരിക്കൻ യോഗ്യതാ പോരാട്ടത്തിൽ 100 ശതമാനം ജയം നിലനിർത്തി ബ്രസീൽ. വെനസ്വേലയ്ക്കെതിരായ എവേ പോരാട്ടത്തിൽ ഒരു ഗോളിനു പിന്നിലായെങ്കിലും രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചെത്തി 3-1ന്റെ ജയവുമായി കാനറികൾ ചിറകടിച്ചുയർന്നു.
യോഗ്യതാ റൗണ്ടിൽ ഒന്പത് മത്സരങ്ങളിൽ ഒന്പതാം ജയമായിരുന്നു ബ്രസീൽ സ്വന്തമാക്കിയത്.സസ്പെൻഷനിലായിരുന്ന നെയ്മർ ബ്രസീലിനായി കളത്തിലിറങ്ങിയില്ല.
അതേസമയം, അർജന്റീന എവേ പോരാട്ടത്തിൽ പരാഗ്വെയുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. 2019 ജൂണിനുശേഷം അർജന്റീന ഗോൾ നേടാതിരുന്ന ആദ്യ മത്സരമായിരുന്നു ഇത്. സൂപ്പർ താരം മെസി അടക്കം കളത്തിലുണ്ടായിരുന്നെങ്കിലും അർജന്റീനയ്ക്ക് ഗോൾ നേടാനായില്ല. ലയണൽ സ്കലോനിയുടെ കീഴിൽ തുടർച്ചയായ 23-ാം മത്സരത്തിലാണ് അർജന്റീന തോൽവിയില്ലാതെ കളം വിടുന്നത്.
മറ്റു മത്സരങ്ങളിൽ പെറു 2-0ന് ചിലിയെയും ഇക്വഡോർ 3-0ന് ബൊളീവിയയെയും കീഴടക്കി. ഉറുഗ്വെയും കൊളംബിയയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.