കൊച്ചി: സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ കോഴിക്കോടിനു കിരീടം. നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണു കോഴിക്കോട് ചാമ്പ്യന്മാരായത്.
ഫൈനലില്‍ നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീങ്ങി.
മൂന്നാം മിനിറ്റില്‍ കോഴിക്കോടിന്റെ മുഹമ്മദ് സനീഷ് ആദ്യ ഗോള്‍ നേടി. പൊരുതിക്കളിച്ച തൃശൂര്‍ 34-ാം മിനുറ്റില്‍ മുഹമ്മദ് ഷാഫിയിലൂടെ ഗോള്‍ മടക്കി കളിയില്‍ ഒപ്പത്തിനൊപ്പമെത്തി. എം.എ. സുഹൈല്‍, അബ്ദുല്‍ സമീഹ്, പി. അഭിജിത് എന്നിവരാണു പെനൽട്ടി ഷൂട്ടൗട്ടിൽ കോഴിക്കോടിനായി ലക്ഷ്യം കണ്ടത്. തൃശൂര്‍ ടീമില്‍ കെ.എം. റിജാസ് മാത്രമാണു ഗോൾ നേടിയത്.