ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ സെപ്റ്റംബർ മാസത്തിലെ ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്കാരം മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്ക്.
12 വർഷത്തിനുശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കു തിരിച്ചെത്തിയ റൊണാൾഡോ ആദ്യ മാസം തന്നെ മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയെന്നതാണു ശ്രദ്ധേയം. റൊണാൾഡോ മൂന്നുതവണ പ്രീമിയർ ലീഗിൽ വലകുലുക്കി. 2008 മാർച്ചിലായിരുന്നു റൊണാൾഡോ അവസാനമായി ഈ പുരസ്കാരം സ്വന്തമാക്കിയത്.