മാഡ്രിഡ്: ജയപ്രതീക്ഷയിൽ സ്വന്തം തട്ടകമായ സാന്റിയാഗോ ബർണാബുവിൽ ഇറങ്ങിയ റയൽ മാഡ്രിഡിനെ വിയ്യാറയൽ ഗോൾരഹിത സമനിലയിൽ തളച്ചു.
ലാ ലിഗ ഫുട്ബോളിൽ പോയിന്റ് നിലയിൽ രണ്ടാം സ്ഥാനക്കാരുമായുള്ള പോയിന്റ് വ്യത്യാസം വർധിപ്പിക്കാനുള്ള അവസരമാണു റയൽ നഷ്ടമാക്കിയത്. റയലിന് ഏഴു കളിയിൽ 17 പോയിന്റും രണ്ടാമതുള്ള സെവിയ്യയ്ക്ക് ആറു കളിയിൽ 14 പോയിന്റുമാണ്. മൂന്നാമതുള്ള അത്ലറ്റിക്കോ മാഡ്രിഡിനും 14 പോയിന്റാണ്.
ക്ലീൻ കോർട്വ
റയൽ മാഡ്രിഡിന്റെ ബെൽജിയം ഗോൾ കീപ്പർ തിബൊ കോർട്വ ലാ ലിഗയിൽ 100 ക്ലീൻ ഷീറ്റുകൾ എന്ന നേട്ടത്തിൽ. അത്ലറ്റിക്കോ മാഡ്രിഡിന്റെ യാൻ ഒബ്ലാക് (182 മത്സരം) മാത്രമാണ് കോർട്വയേക്കാൾ (217) കുറവ് മത്സരങ്ങളിൽനിന്ന് ഈ നേട്ടത്തിലെത്തിയത്.