മാഞ്ചസ്റ്റർ: ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം റൗണ്ടിൽ പുറത്ത്. യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോഡിൽ അരങ്ങേറിയ മത്സരത്തിൽ വെസ്റ്റ് ഹാം 1-0ന് ജയിച്ചു. സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ, പോൾ പോഗ്ബ, റാഫേൽ വരാൻ തുടങ്ങിയവർക്കു വിശ്രമം നൽകിയാണു യുണൈറ്റഡ് ഇറങ്ങിയത്.
ആന്റണി മർഷ്യാൽ ലഭിച്ച അവസരങ്ങൾ മുതലാക്കുന്നതിൽ പരാജയപ്പെട്ടതു യുണൈറ്റഡ് ആരാധകരെ ക്ഷുഭിതരാക്കി. 9-ാം മിനിറ്റിൽ മാനുവൽ ലാൻസിനി നേടിയ ഗോളിലാണ് യുണൈറ്റഡിന്റെ മുൻ മാനേജരായ ഡെവിഡ് മോയസ് പരിശീലിപ്പിക്കുന്ന വെസ്റ്റ് ഹാം ജയം സ്വന്തമാക്കിയത്.
ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിലൂടെ ചെൽസിയും ടോട്ടനവും ജയം നേടി പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ചെൽസിയും ആസ്റ്റണ്‍ വില്ലയും തമ്മിലുള്ള പോരാട്ടം 1-1 സമനിലയിൽ കലാശിച്ചതോടെ ഷൂട്ടൗട്ട് അരങ്ങേറി. ഷൂട്ടൗട്ടിൽ ചെൽസി 4-3ന്റെ ജയം സ്വന്തമാക്കി. ടോട്ടനവും വൂൾവ്സും 2-2 സമനില പാലിച്ചു. തുടർന്ന് ഷൂട്ടൗട്ടിൽ 3-2ന്റെ ജയത്തോടെ ടോട്ടനം അടുത്ത റൗണ്ടിലേക്ക് മുന്നേറി. ആഴ്സണൽ 3-0ന് എഎഫ്സി വിംബിൾഡണെിയും ലെസ്റ്റർ സിറ്റി 2-0ന് മിൽവാളിനെയും ബ്രൈറ്റണ് 2-0ന് സ്വാൻസീയെയും കീഴടക്കി പ്രീക്വാർട്ടറിൽ ഇടംപിടിച്ചു.