കാബൂൾ: അഫ്ഗാനിസ്ഥാൻ ഭരണം താലിബൻ ഭീകരരുടെ നിയന്ത്രണത്തിലായതോടെ രാജ്യത്തെ ക്രിക്കറ്റിനെയും അതു പ്രതികൂലമായി ബാധിച്ചു. അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് സിഇഒ ആയ ഹമീദ് ഷിൻവാരിയെ താലിബാൻ ഭരണകൂടം പുറത്താക്കി.
ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കാൻ അഫ്ഗാൻ ടീമിനു താലിബാൻ അനുമതി നൽകിയിട്ടുണ്ട്. അഫ്ഗാന്റെ ദേശീയ പതാകയാണോ അതോ താലിബാന്റെ പതാകയാണോ ടീം ഉപയോഗിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. താലിബാന്റെ പതാക ഉപയോഗിച്ചാൽ ഐസിസി അഫ്ഗാനിസ്ഥാനെ വിലക്കിയേക്കും.
യുഎഇയിൽ പുരോഗമിക്കുന്ന ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ സംപ്രേഷണം അഫ്ഗാനിൽ താലിബാൻ തടഞ്ഞിരിക്കുകയാണ്. പെണ്‍കുട്ടികൾ മുടി പ്രദർശിപ്പിക്കുന്നതാണ് താലിബാന്റെ പ്രശ്നം.