മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ ഇന്റർ മിലാനു മിന്നും ജയം. സ്വന്തം തട്ടകമായ സാൻ സിറൊയിൽ നടന്ന പോരാട്ടത്തിൽ അവർ 6-1ന് ബൊലോഗ്നയെ തകർത്തു. ഇന്ററിനായി എഡിൻ ഡെക്കൊ ഇരട്ട ഗോൾ സ്വന്തമാക്കി.