മും ബൈ: യുഎഇയിൽ അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുശേഷം ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നു വിരാട് കോഹ്ലി പ്രഖ്യാപിച്ചു. ക്രിക്കറ്റ്ലോകത്തെ അദ്ഭുതപ്പെടുത്തിയ പ്രഖ്യാപനം ഇന്നലെ സമൂഹമാധ്യമത്തിലൂടെയാണു നടത്തിയത്. ജോലിഭാരം കണക്കിലെടുത്താണു ട്വന്റി-20 നായകസ്ഥാനം ഒഴിയുന്നതെന്നും ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായി തുടരുമെന്നും കോഹ്ലി വ്യക്തമാക്കി.
എട്ടോ ഒന്പതോ വർഷമായി മൂന്നു ഫോർമാറ്റിലും കളിക്കുന്നതിന്റെയും അഞ്ചോ ആറോ വർഷമായി മൂന്ന് ഫോർമാറ്റിലും ക്യാപ്റ്റനാവുന്നതിന്റെയും ജോലിഭാരം കണക്കിലെടുത്ത് ട്വന്റി-20 ക്യാപ്റ്റൻ സ്ഥാനം ലോകകപ്പിനു ശേഷം ഒഴിയുകയാണ്.
ട്വന്റി-20 ക്യാപ്റ്റനെന്ന നിലയിൽ കഴിവിന്റെ പരമാവധി ടീമിനു നൽകാൻ ശ്രമിച്ചിട്ടുണ്ട്. തുടർന്നും മികച്ച പ്രകടനം പുറത്തെടുക്കും. ഇന്ത്യൻ ടീമിനായി തുടർന്നും കഴിവിന്റെ പരമാവധി പുറത്തെടുക്കും- കോഹ്ലി കൂട്ടിച്ചേർത്തു.