കോൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനു തോൽവി. ബംഗളൂരു എഫ്സി മറുപടിയില്ലാത്ത രണ്ടു ഗോളിനു ബ്ലാസ്റ്റേഴ്സിനെ തകർത്തു. ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മൽസരമായിരുന്നു. 45-ാം മിനിറ്റിൽ നാംഗ്യാൽ ബൂട്ടിയയും 71-ാം മിനിറ്റിൽ ലിയോണ്‍ അഗസ്റ്റിനും ബ്ലാസ്റ്റേഴ്സിന്റെ വലകുലുക്കി.
രണ്ടാം പകുതിയിൽ മൂന്നു താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്തായതു ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. വിജയത്തോടെ ഗ്രൂപ്പ് സിയിൽ ബംഗളൂരു എഫ്സിക്കും മൂന്നു പോയിന്റായി. ആദ്യ മൽസരത്തിൽ ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ നേവിയെ തോൽപ്പിച്ചിരുന്നു.