ഫൈനലിനിടെ ഹാർഡ് കോർട്ടിൽ വീണ എമ്മയുടെ കാൽമുട്ട് പൊട്ടി രക്തം വാർന്നു. ബാൻഡേജ് ഇട്ടായിരുന്നു താരത്തിന്റെ തുടർന്നുള്ള പോരാട്ടം. ബാൻഡേജിനു പുറത്ത് രക്തം കിനിയുന്നുണ്ടായിരുന്നു.
ബ്രിട്ടനു ചരിത്ര മുഹൂർത്തം സമ്മാനിച്ച എമ്മയെ അഭിനന്ദിച്ച് എലിസബത്ത് രാജ്ഞി പ്രസ്താവന ഇറക്കി. ‘ഇത്ര ചെറുപ്പത്തിൽ ഈ അതുല്യ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞത് കഠിനാധ്വാനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഉദാഹരണമാണ്’- എലിസബത്ത് രാജ്ഞി അഭിനന്ദന സന്ദേശത്തിൽ കുറിച്ചു.
കോടിക്കിലുക്കം
യുഎസ് ഓപ്പണ്‍ ജേതാവായതോടെ എമ്മയ്ക്കു ലഭിച്ച സമ്മാനത്തുക 25 ലക്ഷം യുഎസ് ഡോളർ, അതായത് 18.38 കോടി രൂപ. എമ്മയുടെ ഇതുവരെയുള്ള ടെന്നീസ് ജീവിതത്തിൽ ആകെ ലഭിച്ച പ്രതിഫലം 2.23 കോടി രൂപ (3.03 ലക്ഷം ഡോളർ) മാത്രമായിരുന്നു.