മ്യൂണിക്: ജർമൻ ബുണ്ടസ് ലീഗ ഫു്ടബോളിൽ ബയേണ്‍ മ്യൂണിക്കിനും ബൊറൂസിയ ഡോർട്മുണ്ടിനും തകപ്പൻ ജയം. പകരക്കാരനായി ഇറങ്ങി ഒരു ഗോൾ നേടുകയും ഒന്നിനു വഴിയൊരുക്കുകയും ചെയ്ത ജമാൽ മുസിയാലയുടെ മികവിൽ ബയേണ്‍ 4-1ന് ലൈപ്സിഗിനെ തോൽപ്പിച്ചു.
രണ്ടു ഗോൾ നേടുകയും ഒരണ്ണത്തിനു വഴിയുമൊരുക്കുകയും ചെയ്ത എർലിംഗ് ഹലാൻഡിന്റെ മികവിൽ ഡോർട്മുണ്ട് 4-3ന് ബയേർ ലെവർകൂസനെ തകർത്തു. മൂന്നു തവണ പിന്നിൽ നിന്നശേഷമാണു ഡോർട്മുണ്ടിന്റെ തിരിച്ചുവരവ്.
ജയമില്ലാതെ യുവന്റസ്
ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ മൂന്നു മത്സരം കഴിഞ്ഞപ്പോൾ ജയമില്ലാതെ യുവന്റസ്. നാപ്പോളി 2-1ന് യുവന്റസിനെ തകർത്തു. ഒരു പോയിന്റ് മാത്രമാണു യുവന്റസിന്. കഴിഞ്ഞ 52 സീരി എ മത്സരങ്ങളിൽ യുവന്റസ് രണ്ടാം തവണയാണ് ആദ്യ മൂന്നു മത്സരങ്ങൾ ജയിക്കാത്തത്.