ന്യൂയോർക്ക്: നൊവാക് ജോക്കോവിച്ച് കലണ്ടർ ഇയർ സ്ലാമിന് ഒരു ജയം അകലെ. ഇന്ന് രാത്രി നടക്കുന്ന യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ ഫൈനലിൽ ലോക ഒന്നാം നന്പർ നൊവാക് ജോക്കോവിച്ചും രണ്ടാം നന്പർ ഡാനിൽ മെദ്വദേവും ഏറ്റുമുട്ടും. അഞ്ചു സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിൽ ജോക്കോവിച്ച് 4-6, 6-2, 6-4, 4-6, 6-2നാണ് ലോക നാലാം നന്പർ സ്വരേവിനെ മുട്ടുകുത്തിച്ചത്.
മെദ്വദേവ് നേരിട്ടുള്ള സെറ്റുകൾക്ക് കാനഡയുടെ യുവതാരം ഫീലിക്സ് ഒൗഗർ അലിയാസിമിനെ തോൽപ്പിച്ചു, 6-4, 7-5, 6-2. ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലിലും ജോക്കോവിച്ച് x മെദ്വദേവ് പോരാട്ടമായിരുന്നു. ആ മത്സരത്തിൽ സെർബിയൻ താരം മൂന്നു സെറ്റിന് ജയിക്കുകയായിരുന്നു. കന്നി ഗ്രാൻസ്ലാം കിരീടം തേടുന്ന മെദ്വദേവിന്റെ മൂന്നാം ഗ്രാൻസ്ലാം ഫൈനലാണ്.
ഫൈനലിൽ ജോക്കോവിച്ച് ജയിച്ചാൽ പുരുഷ ടെന്നീസിൽ 52 വർഷങ്ങൾക്കുശേഷം കലണ്ടർ സ്ലാം വിജയി ഉണ്ടാകും. 1969ൽ റോഡ് ലേവറാണ് ഈ നേട്ടം കൈവരിച്ചത്. ജോക്കോവിച്ച്-സ്വരേവ് മത്സരം കാണാൻ ലേവറും ഉണ്ടായിരുന്നു. വനിതകളിൽ 1988ൽ സ്റ്റെഫി ഗ്രഫ് കലണ്ടർ സ്ലാം നേടിയിരുന്നു. ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിൾഡണ്‍ കിരീടങ്ങൾ സെർബിയൻതാരത്തിനാണ്.
ഫൈനലിൽ ജയം നേടാനായാൽ ജോക്കോവിച്ചിന്റെ ഗ്രാൻസ്ലാം കിരീടങ്ങളുടെ എണ്ണം 21 ആകും. റോജർ ഫെഡറർ, റഫേൽ നദാൽ എന്നിവർക്കൊപ്പം 20 ഗ്രാൻസ്ലാം കിരീടങ്ങളുമായി ജോക്കോവിച്ച് റിക്കാർഡ് പങ്കിടുകയാണ്.
2005 ൽ 35 വയസുള്ള ആന്ദ്രെ അഗാസിക്ക് ശേഷമുള്ള ഏറ്റവും പ്രായം കൂടിയ യുഎസ് ഓപ്പണ്‍ ഫൈനലിസ്റ്റാണ് ജോക്കോവിച്ച്. 1970 ൽ 35-ാം വയസിൽ കെൻ റോസ്വാളിനുശേഷം യുഎസ് ഓപ്പണ്‍ ചാന്പ്യനാകുന്ന പ്രായം കൂടിയ താരമെന്ന നേട്ടവും സെർബിയൻ താരത്തെ കാത്തിരിക്കുകയാണ്. ജോക്കോവിച്ച് 31-ാം ഗ്രാൻസ്ലാം ഫൈനലുകളെന്ന ഫെഡററുടെ റിക്കാർഡിനൊപ്പവുമെത്തി.