മാഞ്ചസ്റ്റർ: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ത്യ x ഇംഗ്ലണ്ട് ടെസ്റ്റ് പരന്പരയിലെ അഞ്ചാം മത്സരം റദ്ദാക്കി. ഇസിബിയും ബിസിസിഐയും നടത്തിയ ചർച്ചയിലാണു തീരുമാനം. ടോസിനു മണിക്കൂറുകൾ മാത്രം ശേഷിക്കെയാണു മത്സരം റദ്ദാക്കിയത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ കളിക്കാൻ ആശങ്കയുണ്ടെന്ന് ഇന്ത്യൻ താരങ്ങൾ ബിസിസിഐയെ അറിയിച്ചിരുന്നു. പരന്പരയിൽ ഇന്ത്യ 2-1നു മുന്നിലാണ്. എന്നാൽ, അഞ്ചാം ടെസ്റ്റ് പുതിയൊരു തീയതി നിശ്ചയിച്ച് നടത്തിയശേഷമേ പരന്പര ജേതാക്കളെ പ്രഖ്യാപിക്കൂ.
അടുത്ത വർഷം ജൂലൈയിൽ ഇന്ത്യ ട്വന്റി-20 പരന്പരയ്ക്കായി ഇംഗ്ലണ്ടിലെത്തുന്നുണ്ട്. അതിനോടനുബന്ധിച്ച് അഞ്ചാം ടെസ്റ്റ് നടന്നേക്കുമെന്നാണു സൂചന.