ഗൾഫ് ക്രിക്കറ്റ് മാമാങ്ക ചൂടിലേക്ക് ഊളിയിടാൻ ഇനി വെറും ഒന്പത് ദിനം മാത്രം. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 14-ാം എഡിഷന്റെ രണ്ടാം ഭാഗം 19 മുതൽ യുഎഇയിൽ അരങ്ങേറും. 2021 ഐപിഎൽ ഇന്ത്യയിൽ വച്ച് ഏപ്രിൽ-മേയിൽ അരങ്ങേറിയിരുന്നു.
എന്നാൽ, ടീമുകളുടെ ബയോബബിളിനുള്ളിൽ കോവിഡ് റിപ്പോർട്ട് ചെയ്തതോടെ ടൂർണമെന്റ് നിർത്തിവച്ചു. അതിനാൽ ഐപിഎൽ 14-ാം എഡിഷന്റെ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ നടത്താൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സീസണ് ഐപിഎൽ കോവിഡ് പശ്ചാത്തലത്തിൽ യുഎഇയിൽവച്ചായിരുന്നു നടത്തിയത്.
ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിലാണു രണ്ടാം പാദ ഐപിഎലിലെ ആദ്യ മത്സരം. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയമാണ് വേദി.
ഡൽഹി ക്യാപ്പിറ്റൽസ്, ചെന്നൈ സൂപ്പർ കിംഗ്സ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു എന്നിവയാണ് പോയിന്റ് പട്ടികയിൽ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ഋഷഭ് പന്ത് നയിക്കുന്ന ഡിസി എട്ട് മത്സരങ്ങളിൽനിന്ന് 12 പോയിന്റുമായാണ് ഒന്നാമതുള്ളത്.
എം.എസ്. ധോണിയുടെ സിഎസ്കെയും വിരാട് കോഹ്ലിയുടെ ആർസിബിയും ഏഴ് മത്സരങ്ങളിൽനിന്ന് 10 പോയിന്റ് വീതവുമായാണ് രണ്ടും മൂന്നും സ്ഥാനത്ത്.
പരിശീലനം
ഐപിഎല്ലിനുള്ള കളിക്കാർ യുഎഇയിൽ ഇതിനോടകം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിന്റെ ഭാഗമായുള്ള കളിക്കാർമാത്രമാണു യുഎഇയിൽ എത്താനുള്ളത്.
ഇംഗ്ലീഷ് ടീമിനെതിരായ ടെസ്റ്റ് പരന്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇന്ന് മാഞ്ചസ്റ്ററിൽ ആരംഭിക്കും. അഞ്ചാം ടെസ്റ്റ് അവസാനിക്കുന്നതോടെ ഐപിഎലിനുള്ള കളിക്കാർ യുഎഇയിലേക്കു തിരിക്കും.