+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​യ്മ​റി​നൊ​പ്പം പ​ന്തുത​ട്ടാ​ന്‍ ക​ണ്ണൂ​ർ സ്വ​ദേ​ശി

പ​ഴ​യ​ങ്ങാ​ടി: ബ്ര​സീ​ൽ ഫു​ട്ബോ​ൾ സൂ​പ്പ​ര്‍​താ​രം നെ​യ്മ​റി​നൊ​പ്പം പ​ന്തു ത​ട്ടാ​ന്‍ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും. മാ​ട്ടൂ​ല്‍ സ്വ​ദേ​ശി ഷ​ഹ​സാ​ദ് മു​ഹ​മ്മ​ദ് റാ​ഫി​ക്കാ​ണ് റെ​ഡ്ബു​ള്‍ നെ​യ്മ​ര്‍ ജൂ​ണി​യ​
നെ​യ്മ​റി​നൊ​പ്പം പ​ന്തുത​ട്ടാ​ന്‍ ക​ണ്ണൂ​ർ സ്വ​ദേ​ശി
പ​ഴ​യ​ങ്ങാ​ടി: ബ്ര​സീ​ൽ ഫു​ട്ബോ​ൾ സൂ​പ്പ​ര്‍​താ​രം നെ​യ്മ​റി​നൊ​പ്പം പ​ന്തു ത​ട്ടാ​ന്‍ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും. മാ​ട്ടൂ​ല്‍ സ്വ​ദേ​ശി ഷ​ഹ​സാ​ദ് മു​ഹ​മ്മ​ദ് റാ​ഫി​ക്കാ​ണ് റെ​ഡ്ബു​ള്‍ നെ​യ്മ​ര്‍ ജൂ​ണി​യ​ര്‍ അ​ഞ്ചി​ല്‍ പ​ന്തു ത​ട്ടാ​ന്‍ സു​വ​ർ​ണാ​വ​സ​രം ല​ഭി​ച്ച​ത്. കു​വൈ​റ്റി​ല്‍ താ​മ​സി​ക്കു​ന്ന ഷ​ഹ്‌​സാ​ദ് ഇ​പ്പോ​ള്‍ നാ​ട്ടി​ലു​ണ്ട്. പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യാ​ണ് ഷ​ഹ്‌​സാ​ദ്.

ഈ​ വ​ർ​ഷ​ത്തെ ജൂ​ണി​യ​ര്‍ ഗ്ലോ​ബ​ല്‍ ഫൈ​വ് ടീ​മി​നാ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ന്ത്യ​യി​ല്‍​നി​ന്ന് ര​ണ്ടു പേ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഷ​ഹ്‌​സാ​ദി​നെ കൂ​ടാ​തെ ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ അ​വി​നാ​ശ് ഷ​ണ്‍​മു​ഖ​മാ​ണ് മ​റ്റൊ​രു താ​രം.

ഓ​ണ്‍​ലൈ​നാ​യി അ​യ​ച്ചു​കൊ​ടു​ക്കു​ന്ന ഫു​ട്‌​ബോ​ള്‍ സ്‌​കി​ല്ലു​ക​ള്‍ വി​ല​യി​രു​ത്തി നെ​യ്മ​റും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​മാ​ണ് ടീ​മം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.