മാഞ്ചസ്റ്റർ: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റ് ക്രിക്കറ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്ലറും സ്പിന്നർ ജാക്ക് ലീച്ചും ടീമിൽ മടങ്ങിയെത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരന്പരയിൽ 2-1ന് ഇന്ത്യ മുന്നിലാണ്. അഞ്ചാം ടെസ്റ്റ് 10-ാം തീയതി മാഞ്ചെസ്റ്ററിൽ നടക്കും.