ടോക്കിയോ: വെള്ളിത്തിളക്കത്തിൽ രവികുമാർ ദാഹിയ. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി ഫൈനലിൽ ഇന്ത്യയുടെ രവികുമാറിനു തോൽവി. റഷ്യയുടെ സാവുർ യുഗ്യേവിനോടു വീറോടെ പൊരുതിയാണു രവികുമാർ 7-4ന് തോൽവി സമ്മതിച്ചത്. ടോക്കിയോയിൽനിന്ന് ഇന്ത്യ നേടുന്ന അഞ്ചാമത്തെ മെഡലും രണ്ടാമത്തെ വെള്ളിയുമാണ്.
പുരുഷന്മാരുടെ 86 കിലോ ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ഇന്ത്യയുടെ ദീപക് പുനിയയ്ക്ക് തോൽവി. സാൻ മരിനോയുടെ മൈലെസ് നാസെം അമിൻ 4-2നാണ് ദീപക്കിനെ പരാജയപ്പെടുത്തിയത്. സാൻ മരിനോയുടെ ചരിത്രത്തിൽ ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യതാരമാണ് അമിൻ.
വനിതകളുടെ ഫ്രീസ്റ്റൈൽ 53 കിലോഗ്രാം ഗുസ്തിയിൽ ലോക ഒന്നാം നന്പർ വിനേഷ് ഫോഗട് ക്വാർട്ടർ ഫൈനലിൽ തോറ്റു. ബലാറസിന്റെ വനേസ കലാഡ്ജിൻസ്കയയോട് 9-3നാണ് വിനേഷ് അടിയറവു പറഞ്ഞത്. ആദ്യ റൗണ്ടിൽ സ്വീഡന്റെ സോഫി മാറ്റ്സണെതിരേ 7-1ന്റെ തകർപ്പൻ ജയമാണ് ഫോഗട് സ്വന്തമാക്കിയത്. വനിതകളുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ റെപ്പാഷെയിലൂടെ വെങ്കലം നേടാമെന്ന ഇന്ത്യയുടെ അൻഷു മാലിക്കിന്റെ മോഹം ആദ്യ മത്സരത്തിലേ തകർന്നു.