ടോക്കിയോ: ഗുസ്തി പിടിച്ച് ടോക്കിയോ ഒളിന്പിക്സിൽ ഇന്ത്യൻ വീരഗാഥ. ഇന്നലെ നടന്ന മൂന്നു ഗുസ്തി പോരാട്ടങ്ങളിലും ഇന്ത്യൻ താരങ്ങൾ മെഡൽ സാധ്യത നിലനിർത്തി. അതിൽ ഏറ്റവും ശ്രദ്ധേയം പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈലിൽ ഫൈനലിൽ പ്രവേശിച്ച രവികുമാർ ദാഹിയയുടെ നേട്ടമാണ്. ഫൈനലിൽ പ്രവേശിച്ചതോടെ ഇന്ത്യയുടെ സുവർണ സ്വപ്നങ്ങൾക്കു രവികുമാർ ചിറകുനൽകി. ഇന്ത്യൻ സമയം ഇന്നു വൈകുന്നേരം 4.20നാണു ഫൈനൽ.
2012 ലണ്ടൻ ഒളിന്പിക്സിൽ പുരുഷ വിഭാഗം 66 കിലോഗ്രാം ഫ്രീസ്റ്റൈലിൽ ഫൈനലിൽ പ്രവേശിച്ച സുശീൽകുമാറിനുശേഷം ഗുസ്തിയിൽ സുവർണ പോരാട്ടത്തിനു യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും രവികുമാർ സ്വന്തമാക്കി.
പുരുഷ വിഭാഗം 86 കിലോഗ്രാം ഫ്രീസ്റ്റൈലിൽ സെമിയിൽ പരാജയപ്പെട്ട ദീപക് പൂനിയയും വനിതാ വിഭാഗം 57 കിലോഗ്രാമിൽ മത്സരിക്കുന്ന അൻഷു മാലിക്കും വെങ്കല പോരാട്ടരംഗത്തുണ്ട്. അൻഷു റെപ്പാഷെയിലൂടെയാണു മെഡൽ സാധ്യതാരംഗത്തുള്ളത്.
അത്ലറ്റിക്സിൽ പുരുഷ ജാവലിൽ ത്രോയിൽ ഇന്ത്യൻ പ്രതീക്ഷയായ നീരജ് ചോപ്ര ഫൈനലിൽ പ്രവേശിച്ചു. ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തോടെയാണു നീരജ് ഫൈനലിലേക്കു മുന്നേറിയത്. ശനിയാഴ്ചയാണു ഫൈനൽ.
അതേസമയം, വനിതാ ഹോക്കി, ബോക്സിംഗ് സെമിയിൽ ഇന്ത്യ പരാജയപ്പെട്ടു. 69 കിലോഗ്രാം വിഭാഗം സെമിയിൽ തുർക്കിയുടെ ബുസെനാസ് സൂർമെനേലിയോട് 5-0നു പരാജയപ്പെട്ട ലവ്ലിന വെങ്കലംകൊണ്ട് തൃപ്തിപ്പെട്ടു. വനിതാ ഹോക്കിയിൽ ശക്തമായ പോരാട്ടത്തിനൊടുവിൽ അർജന്റീനയോട് 2-1നായിരുന്നു ഇന്ത്യയുടെ തോൽവി. നാളെ നടക്കുന്ന വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യൻ വനിതകൾ ബ്രിട്ടനുമായി ഏറ്റുമുട്ടും. ഒളിന്പിക് ചരിത്രത്തിൽ ഇന്ത്യൻ വനിതകൾ ആദ്യമായാണ് സെമിയിൽ പ്രവേശിച്ചത്.
ഇന്നു നടക്കുന്ന വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം ജർമനിയുമായി കൊന്പുകോർക്കും. ഇന്ത്യൻ സമയം രാവിലെ 7.00നാണു മത്സരം.