ഒളിന്പിക്സിൽ പുരുഷൻമാരുടെ ഫുട്ബോളിലെ നിലവിലെ സ്വർണമെഡൽ ജേതാക്കളായ ബ്രസീൽ ഫൈനലിൽ സ്പെയിനിനെ നേരിടും. ശനിയാഴ്ചയാണു ഫൈനൽ. പെനൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട സെമിയിൽ ബ്രസീൽ 4-1ന് മെക്സിക്കോയെ തോൽപ്പിച്ചു. നിശ്ചിതസമയത്തും അധിക സമയത്തും മത്സര ഗോൾരഹിതമായതോടെയാണു ഷൂട്ടൗട്ടിലേക്കു നീങ്ങിയത്.
സ്പെയിൻ ആതിഥേയരായ ജപ്പാനെ 1-0ന് തോൽപ്പിച്ചാണു ഫൈനലിലെത്തിയത്. അധികസമയത്ത് മാർകോ അസെൻസിയോ (115-ാം മിനിറ്റ്) നേടിയ ഗോളിലാണു സ്പെയിനിന്റെ ജയം.
സ്പെയിൻ ആതിഥേയരായ ജപ്പാനെ 1-0ന് തോൽപ്പിച്ചാണു ഫൈനലിലെത്തിയത്. അധികസമയത്ത് മാർകോ അസെൻസിയോ (115-ാം മിനിറ്റ്) നേടിയ ഗോളിലാണു സ്പെയിനിന്റെ ജയം.