ടോക്കിയോ: വനിതകളുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അനു റാണിക്കു ഫൈനലിനു യോഗ്യത നേടായില്ല. ഗ്രൂപ്പ് എയിൽ ഇറങ്ങിയ അനുവിന് 54.04 മീറ്റർ ജാവലിൻ പായിച്ച് 14-ാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. 63 മീറ്ററാണ് ഫൈനൽ യോഗ്യതയ്ക്കുവേണ്ടത്. രണ്ടു ഗ്രൂപ്പിലുമായി 30 പേർ മത്സരിച്ചിടത്ത് 29-ാം സ്ഥാനമാണ് ഇന്ത്യൻതാരത്തിനു ലഭിച്ചത്.
പുരുഷന്മാരുടെ ഷോട്ട് പുട്ടിൽ തജീന്ദർപാൽ സിംഗ് തൂറിനും ഫൈനലിൽ പ്രവേശിക്കാനായില്ല. 19.99 മീറ്റർ ദൂരമേ ഇന്ത്യൻ താരത്തിനു കണ്ടെത്താനായുള്ളൂ. 21.20 മീറ്ററാണു യോഗ്യതയ്ക്കുവേണ്ടത്. ഗ്രൂപ്പ് എയിൽ 13-ാം സ്ഥാനമാണു തജീന്ദർപാൽ സിംഗിനു ലഭിച്ചത്.