ടോക്കിയോ: ഒളിന്പിക് ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസിലെ ഏഷ്യൻ കുത്തക അവസാനിച്ചു. റിയോ ഒളിന്പിക്സിലെ സ്വർണമെഡൽ ജേതാവ് ചൈനയുടെ ചെൻ ലോംഗിനെ തോൽപ്പിച്ച് ഡെന്മാർക്കിന്റെ ലോക രണ്ടാം റാങ്ക് താരം വിക്ടർ അക്സെൽസണ്‍ സ്വർണമണിഞ്ഞു, 21-15, 21-12. ഇതോടെ തുടർച്ചയായി അഞ്ച് ഒളിന്പിക് ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസ് സ്വർണം നേടിയ ഏഷ്യക്കാരുടെ കുത്തക അവസാനിച്ചു.
വനിതാ, പുരുഷ ഡബിൾസുകളിൽ ഇത്തവണയും ചൈനയ്ക്ക് സ്വർണമില്ല. അതേസമയം, വനിതകളുടെ സിംഗിൾസ് സ്വർണം ചെൻ യുഫെയിലൂടെ ചൈന തിരിച്ചുപിടിച്ചു.
കനേഡിയൻ ഷോക്ക്
വനിതാ ഫുട്ബോളിൽ അമേരിക്കയെ അട്ടിമറിച്ച് കാനഡ ഫൈനലിൽ പ്രവേശിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണു കാനഡ, നിലവിലെ വനിതാ ഫുട്ബോൾ ലോകകപ്പ് ജേതാക്കളായ അമേരിക്കയെ കീഴടക്കിയത്.