ടോക്കിയോയിൽ ഒരു ചെറിയ കേരളമുണ്ട്, ഹിഗാഷി-ഒജിമ. ലിറ്റിൽ കേരള എന്നാണു മലയാളികൾ ഈ പ്രദേശത്തെ വിളിക്കുന്നത്. ടോക്കിയോ മലയാളികളുടെ ആസ്ഥാനമാണ് ഹിഗാഷി-ഒജിമ. ഹിഗാഷി-ഒജിമയ്ക്കും സവിശേഷതയുണ്ട്, പുഴയുടെ മുകളിലെ റെയിൽവേ സ്റ്റേഷൻ ഇവിടെയാണ്.
പുഴയുടെ മുകളിൽ റെയിൽവേ സ്റ്റേഷൻ എന്നുകേട്ട് അദ്ഭുതപ്പെടേണ്ട. അരാകാവ എന്ന നദിയുടെ കുറുകെയുള്ള പാലത്തിലാണു റെയിൽവേ സ്റ്റേഷൻ. ഈ റെയിൽവേ സ്റ്റേഷനോടു ചുറ്റിപ്പറ്റിയാണ് ടോക്കിയോയിലെ മലയാളികളുടെ വിഹാരം.
ഏകദേശം 200 മലയാളികളാണു ടോക്കിയോയിലുള്ളത്. മറ്റ് വിദേശരാജ്യങ്ങളുമായി താരതമ്യം ചെയ്യുന്പോൾ തുലോം എണ്ണത്തിൽ കുറവാണിതെന്നതും ശ്രദ്ധേയം. അരകാവ നദിയുടെ കിഴക്കൻ മേഖലയിലാണു മലയാളികൾ ഓണം, വിഷു, ക്രിസ്മസ് തുടങ്ങിയ എല്ലാ ആഘോഷങ്ങൾക്കുമായി സാധാരണയായി സമ്മേളിക്കാറുള്ളത്. വസന്തകാലത്ത് അരകാവ നദിയുടെ തീരങ്ങളിൽ ചെറികൾ പൂത്തുനിൽക്കുന്നതു മനസിന് ആനന്ദമേകും. വഴിയുടെ ഇരുവശത്തായി നൂറുകണക്കിനു മരങ്ങൾ പൂത്തുലഞ്ഞുനിൽക്കുന്ന മനോഹര കാഴ്ച കണ്ടും അനുഭവിച്ചുമറിയേണ്ടതുതന്നെ.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒളിന്പിക്സിൽ ഇന്ത്യക്കും മലയാളി താരങ്ങൾക്കും ഗാലറിയിലെത്തി ആവേശംപകരാൻ സാധിക്കാത്തതിന്റെ നഷ്ടബോധം ‘ലിറ്റിൽ കേരള’ക്കാർക്കുണ്ട്.
ടോക്കിയോയിൽനിന്ന് ആൻ ജോബി