ടോക്കിയോ: ഗോൾഡൻസ്ലാം പ്രതീക്ഷിച്ച് ടോക്കിയോ ഒളിന്പിക്സിനെത്തിയ ലോക ഒന്നാം നന്പർ താരം നൊവാക് ജോക്കോവിച്ചിന് വൻ തിരിച്ചടി. പുരുഷ സിംഗിൾസിൽ ഒരു മെഡൽ പോലുമില്ലാതെ സെർബിയൻ താരം ടോക്കിയോ വിടും. വെങ്കല മെഡലിനായുള്ള മത്സരത്തിൽ ലോക റാങ്കിംഗിൽ 65-ാം സ്ഥാനത്തുള്ള സ്പാനിഷ് താരം പാബ്ലോ കരേനോ ബുസ്റ്റയോട് 6-4, 6-7(6-8), 6-3ന് ജോക്കോവിച്ച് പരാജയപ്പെട്ടു.
സിംഗിൾസിനുശേഷം നടന്ന മിക്സഡ് ഡബിൾസ് വെങ്കലമെഡൽ മത്സരത്തിൽനിന്ന് ജോക്കോവിച്ച്-നിന സ്റ്റൊജനോവിച്ച് സഖ്യം പിന്മാറിയതോടെ ഓസ്ട്രേലിയയുടെ ആഷ്ലി ബാർട്ടി-ജോണ് പിയേഴ്സ് സഖ്യത്തിന് വാക്കോവർ ലഭിച്ചു.
വനിതാ സിംഗിൾസ് സ്വർണം സ്വിറ്റ്സർലൻഡിന്റെ ബെലിൻഡ ബെൻസിച്ചിനാണ്.