പുരുഷന്മാരുടെ ലോംഗ്ജംപിൽ മലയാളിതാരം എം. ശ്രീശങ്കർ നിരാശപ്പെടുത്തി. ഫൈനലിനുള്ള യോഗ്യത മാർക്കായ 8.15 കടക്കാൻ ശ്രീശങ്കറിനു മൂന്നു ശ്രമത്തിലും സാധിച്ചില്ല. ആദ്യ ശ്രമത്തിലെ 7.69 ആണ് മലയാളി താരത്തിന്റെ മികച്ച ദൂരം. ഗ്രൂപ്പ് ബിയിൽ മത്സരിച്ച ശ്രീശങ്കറിനു 13-ാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. രണ്ടു ഗ്രൂപ്പിലുമായി 25-ാം സ്ഥാനവും.
അതാനു ദാസ്
മെഡൽ ഒഴിഞ്ഞ ആവനാഴിയുമായി ഇന്ത്യയുടെ അന്പെയ്ത്തു സംഘം നാട്ടിലേക്ക്. അവസാന പ്രതീക്ഷയായിരുന്ന പുരുഷതാരം അതാനു ദാസ് പ്രീക്വാർട്ടറിൽ പുറത്തായി. 6-4ന് ജപ്പാന്റെ തകാഹാരു ഫുരുകാവയാണ് തോൽപ്പിച്ചത്.
അതാനു ദാസ്
മെഡൽ ഒഴിഞ്ഞ ആവനാഴിയുമായി ഇന്ത്യയുടെ അന്പെയ്ത്തു സംഘം നാട്ടിലേക്ക്. അവസാന പ്രതീക്ഷയായിരുന്ന പുരുഷതാരം അതാനു ദാസ് പ്രീക്വാർട്ടറിൽ പുറത്തായി. 6-4ന് ജപ്പാന്റെ തകാഹാരു ഫുരുകാവയാണ് തോൽപ്പിച്ചത്.