സുഷി, കേൾക്കുന്പോൾതന്നെ വായിൽ വെള്ളമൂറുന്നവർ ഏറെ. രുചികരമായ വിഭവങ്ങൾ തേടിപ്പോകുന്നവർക്കായി ജാപ്പന്റെ സമ്മാനമാണ് സുഷി. അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമ അടക്കമുള്ള ലോക നേതാക്കൾവരെ സുഷിയുടെ രുചിയിൽ മനംമയങ്ങിയവർതന്നെ. ഒളിന്പിക്സ് വില്ലേജിൽ പക്ഷേ, സുഷിക്ക് വിലക്കാണ്, കായിക താരങ്ങൾക്കുള്ള മെനുവിൽ സുഷി പുറത്ത്. അതുകൊണ്ടുതന്നെ സുഷി ഇല്ലാതെ എന്ത് ഒളിന്പിക്സ് എന്നാണ് ചിലരെങ്കിലും ചോദിക്കുന്നത്.
പാശ്ചാത്യർക്ക് പ്രിയപ്പെട്ട ജാപ്പനീസ് വിഭവങ്ങളുടെ പട്ടികയിൽ പ്രധാനിയാണ് സുഷി. കടൽ മത്സ്യങ്ങളും ചോറും പച്ചക്കറിയുമെല്ലാം ചേർത്ത് തയാറാക്കുന്ന സുഷിയുടെ പ്രചാരം നാൾക്കുനാൾ വർധിച്ചുവരികയാണ്. ഇന്ത്യയിലും സുഷി റെസ്റ്ററന്റുകൾ ധാരാളമായി കഴിഞ്ഞു. സാൽമണ്‍, ട്യൂണ ഉൾപ്പെടെയുള്ള മത്സ്യങ്ങളാണ് സുഷിയിൽ ഇടം പിടിക്കുന്ന പ്രധാനികൾ.
പച്ച മത്സ്യങ്ങളാണ് ഉപയോഗിക്കുന്നതെന്നതാണ് സുഷിയുടെ ഹൈലൈറ്റ്. പിടിക്കുന്പോൾ മുതൽ മത്സ്യത്തിന്റെ രക്തം കളയാത്ത തരത്തിലാണ് സുഷിക്കായി അവയെ കരുതി വയ്ക്കുന്നത്. ഏഴ് ദിവസം മൈനസ് 18 ഡിഗ്രിയിൽ, അല്ലെങ്കിൽ അതിവേഗത്തിൽ മൈനസ് 35 ഡിഗ്രിയിൽ ഫ്രീസാക്കും. ചിലതരം രോഗങ്ങളെ പ്രതിരോധിക്കാൻ മനുഷ്യ ശരീരത്തെ പ്രാപ്തമാക്കാൻ സുഷിക്ക് കഴിയുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
പച്ച മത്സ്യങ്ങളാണ് സുഷിക്കായി ഉപയോഗിക്കുന്നതെന്നു കേൾക്കുന്പോൾ ചിലർക്കെങ്കിലും ഒരുപക്ഷേ സംശയമുണ്ടാകും, ഉളുന്പ് ഉണ്ടാകില്ലേ എന്ന്... ഉളുന്പ് ഇല്ലെന്നു മാത്രമല്ല, കരിക്ക് കഴിക്കുന്നതുപോലുള്ള രുചിയാണിതിനെന്നതാണ് ശ്രദ്ധേയം. ജപ്പാനിലെ മലയാളികൾക്കിടയിലും സുഷിക്ക് പ്രചാരമേറെ...
ടോക്കിയോയിൽനിന്ന് ആൻ ജോബി