ജപ്പാനു തിരിച്ചടി നൽകി വനിതാ സിംഗിൾസ് ടെന്നീസിൽനിന്ന് ജപ്പാന്റെ ടോപ് സീഡ് നവോമി ഒസാക പുറത്തായതിനു പിന്നാലെ പുരുഷ ബാഡ്മിന്റണിലെ ടോപ് സീഡും ലോക ഒന്നാം നന്പർ താരവുമായ കെന്റോ മൊമോറ്റയും പുറത്ത്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ തോറ്റാണ് മൊമോറ്റ ക്വാർട്ടർ കാണാതെ പുറത്തായത്. മൂന്നു പേരുടെ ഗ്രൂപ്പിൽ ഒരു ജയം മാത്രമാണ് ജാപ്പനീസ് താരത്തിനു നേടാനായത്. ഇന്നലെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ മൊമോറ്റയെ 15-21, 19-21ന് കൊറിയയുടെ ഹ്യോ വാംഗ് ഹീ തോൽപ്പിച്ചു.