ന്യൂഡൽഹി: ഇന്ത്യയുടെ ബാഡ്മിന്റണ്‍ ഇതിഹാസം നന്ദു നടേക്കർ (88) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പുനയിലെ വസതിയിൽ ഇന്നലെയായിന്നു അന്ത്യം. ബാഡ്മിന്റണിലേക്കു കടക്കും മുന്‍പ് നടേക്കർ ടെന്നീസിലും ക്രിക്കറ്റും പ്രാഗൽഭ്യം തെളിയിച്ചിരുന്നു. 1950 മുതൽ 1970 വരെ ലോക ബാഡ്മിന്റണിൽ ആധിപത്യം പുലർത്തി.
1956ൽ മലേഷ്യയിൽ നടന്ന സെല്ലാഞ്ചർ ഇന്റർനാഷണൽ കിരീടം നേടിയതോടെ ബാഡ്മിന്റണിൽ ആദ്യ അന്താരാഷ്ട്ര കിരീടം നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കി. 1954ൽ നടന്ന ഓൾ ഇംഗ്ലണ്ട് ചാന്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്താനും അദ്ദേഹത്തിനായി. കരിയറിൽ നൂറോളം ദേശീയ, അന്തർ ദേശീയ കിരീടങ്ങൾ നേടിയിട്ടുള്ള അദ്ദേഹം ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. പുരുഷ സിംഗിൾസ് നാഷണൽ ചാന്പ്യൻഷിപ്പിൽ അദ്ദേഹം ആറു തവണ ചാന്പ്യനായി. മിക്സഡ് ഡബിൾസ് നാഷണൽ ചാന്പ്യൻഷിപ്പിൽ അഞ്ചു തവണയും ജേതാവായി.
1951നും 1963നും ഇടയിൽ തോമസ് കപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന നന്ദു നടേക്കർ 16 സിംഗിൾസ് മത്സരങ്ങളിൽ 12ലും 16 ഡബിൾസ് മത്സരങ്ങളിൽ എട്ടിലും ജയം സ്വന്തമാക്കിയിട്ടുണ്ട്.
1959, 1961, 1963 എന്നീ വർഷങ്ങളിൽ ടൂർണമെന്റിൽ രാജ്യത്തെ നയിച്ചതും നന്ദു നടേക്കറായിരുന്നു. 1961ൽ അർജുന പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. 1961ൽ ഏറ്റവും ജനപ്രിയനായ കായികതാരമായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. 1965ൽ ജമൈക്കയിൽ നടന്ന കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ആറു തവണ ദേശീയ ടെന്നീസ് ചാന്പ്യനായ ഗൗരവ് നടേക്കർ മകനാണ്.