ടോക്കിയോ: 1997ൽ നടന്ന മൈക്ക് ടൈസണും ഇവാൻഡർ ഹോളിഫീൽഡും തമ്മിലുള്ള ‘ദി ബൈറ്റ് ഫൈറ്റ്’നെ ഓർമിപ്പിച്ച് ടോക്കിയോ ഒളിന്പിക്സിൽനിന്ന് ഒരു ബോക്സിംഗ് മത്സരം.
പുരുഷന്മാരുടെ ഹെവിവെയ്റ്റ് വിഭാഗം പ്രീ ക്വാർട്ടറിൽ മൊറോക്കൻ താരം യൂനുസ് ബാല്ല ന്യൂസിലൻഡിന്റെ ഡേവിഡ് നൈകയുടെ ചെവിയിൽ കടിക്കാൻ ശ്രമിക്കുകയായിരുന്നു. ആദ്യറൗണ്ടും കൈവിട്ട ബാല്ല മത്സരം തോൽക്കുമെന്ന് ഉറപ്പിച്ച നിമിഷമാണ് എതിരാളിയുടെ ചെവി കടിക്കാനുള്ള ശ്രമം നടത്തിയത്. എന്നാൽ കടിയിൽനിന്നും രക്ഷപ്പെട്ട് നൈക ക്വാർട്ടറിലേക്ക് മുന്നേറി.
‘ഭാഗ്യത്തിന് എനിക്ക് ചെവിയിൽ കടിയേറ്റില്ല. യൂനുസിന്റെ മൗത്ത്ഗാർഡും എന്റെ ചെവിയിലെ വിയർപ്പുമാണ് എന്നെ രക്ഷിച്ചത്’- മത്സരശേഷം നൈക്ക ആശ്വസിച്ചു.