ടോക്കിയോ: ഒളിന്പിക്സ് ടെന്നീസ് പുരുഷ വിഭാഗം സിംഗിൾസ് രണ്ടാം റൗണ്ടിൽ സുമിത് നാഗൽ പുറത്ത്. ലോക രണ്ടാം നന്പർ താരമായ റഷ്യയുടെ ഡാനിൽ മെദ്വദേവിനോട് 6-2, 6-1ന് നാഗൽ തോറ്റു. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസ വിജയമാണു മെദ്വദേവ് സ്വന്തമാക്കിയത്. പുരുഷ ടെന്നീസിലെ ലോക രണ്ടാം നന്പർ താരത്തിനെതിരേ മത്സരിച്ചുവെന്നല്ലാതെ നാഗലിനു കാര്യമായിട്ടൊന്നും ചെയ്യാനായില്ല.
സെർബിയയുടെ ലോക ഒന്നാം നന്പർ പുരുഷതാരം നൊവാക് ജോക്കോവിച്ച് മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. രണ്ടാം റൗണ്ടിൽ ജർമനിയുടെ ജാൻ ലെനാർഡ് സ്റ്ററഫിനെ 6-4, 6-3ന് ജോക്കോവിച്ച് പരാജയപ്പെടുത്തി. ലോക നാലാം നന്പർ അലക്സാണ്ടർ സ്വരേവും മൂന്നാം റൗണ്ടിലെത്തി.
വനിതകളിൽ ലോക രണ്ടാം നന്പർ ജപ്പാന്റെ നവോമി ഒസാക രണ്ടാം റൗണ്ടിൽ 6-3, 6-2ന് സ്വിറ്റ്സർലൻഡിന്റെ വിക്ടോറിയ ഗോലുവിച്ചിനെ തോൽപ്പിച്ച് മൂന്നാം റൗണ്ടിലെത്തി. മറ്റ് സിംഗിൾസുകളിൽ യുക്രെയിന്റെ എലിന സ്വിറ്റോലിന, ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലീഷ്കോവ, ചെക്ക് റിപ്പബ്ലിക്കിന്റെ ബാർബൊറ ക്രെജികോവ എന്നിവർ മൂന്നാം റൗണ്ടിൽ കടന്നു.
വനിതകളുടെ ഡബിൾസിൽ ആഷ് ലി ബാർട്ടി- സ്റ്റോം സാൻഡേഴ്സ് സഖ്യം ചൈനയുടെ സു യിഫാൻ-യാംഗ് സോഫുവാൻ കൂട്ടുകെട്ടിനെ 6-4, 6-4ന് തോൽപ്പിച്ച് മൂന്നാം റൗണ്ടിൽ കടന്നു. സിംഗിൾസിൽ ലോക ഒന്നാം നന്പർ ബാർട്ടി പുറത്തായിരുന്നു.