കൊളംബോ: ശ്രീലങ്കയ്ക്കെതിരേയുള്ള ട്വന്റി 20 ക്രിക്കറ്റ് പരന്പര നേടാൻ ഇന്ത്യ ഇറങ്ങുന്നു. മൂന്നു മത്സര പരന്പരയിലെ രണ്ടാം മത്സരം ഇന്നാണ്. ആദ്യ മത്സരത്തിൽ ബൗളർമാരുടെ മികവിൽ ഇന്ത്യ 38 റണ്‍സിന്റെ ജയം സ്വന്തമാക്കി. ഇന്ത്യ മുന്നോട്ടുവച്ച് 165 റണ്‍സിലേക്കു മറുപടി പറഞ്ഞ ശ്രീലങ്ക 18.3 ഓവറിൽ 126 റണ്‍സിനു എല്ലാവരും പുറത്തായി. ശ്രീലങ്കയ്ക്കായി ചരിത അസരങ്ക 26 പന്തിൽ 44 റണ്‍സുമായി മികച്ച പ്രകടനം നടത്തി. 3.3 ഓവറിൽ 22 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറാണ് മാൻ ഓഫ് ദ മാച്ച്. ദീപക് ചാഹർ രണ്ടു വിക്കറ്റ് നേടി.