ഒളിന്പിക്സ് വനിതാ സിംഗിൾസ് ആദ്യ റൗണ്ടിൽ ജയവുമായി ജപ്പാന്റെ ലോക രണ്ടാം നന്പർ താരം നവോമി ഒസാക്ക. ചൈനയുടെ ഹെംഗ് സായ്സായിയെ നേരിട്ടുള്ള സെറ്റുകൾക്കാണു താരം പരാജയപ്പെടുത്തിയത്. ഒരു മണിക്കൂർ 27 മിനിറ്റ് നീണ്ട മത്സരത്തിൽ 6-1, 6-4നാണ് ജാപ്പനീസ് താരത്തിന്റെ ജയം. ഈ വർഷം ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിൽനിന്നു പിന്മാറിയ ശേഷമുള്ള ഒസാക്കയുടെ ആദ്യ മത്സരമായിരുന്നു ഇത്.
ലോക ഒന്നാം നന്പർതാരം ഓസ്ട്രേലിയയുടെ ആഷ്ലി ബാർട്ടി വനിതാ സിംഗിൾസിൽനിന്നു പുറത്ത്. സ്പെയിനിന്റെ സാറാ സോറിബസ് ടോർമോ 6-4, 6-3നാണ് ലോക ഒന്നാം നന്പർ താരത്തെ അട്ടിമറിച്ചത്. വനിതാ ഡബിൾസിൽ ബാർട്ടി മത്സരിക്കുന്നുണ്ട്.
പുരുഷ സിംഗിൾസിൽനിന്ന് ആൻഡി മുറെ പരിക്കിനെത്തുടർന്ന് പിന്മാറി. മുറെ ഡബിൾസിൽ പങ്കെടുക്കും.