ടോക്കിയോ: ബാഡ്മിന്റണ്‍ വനിതകളുടെ സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധുവിനു ജയം. ഗ്രൂപ്പ് ജെയിൽ സിന്ധു നേരിട്ടുള്ള ഗെയിമുകൾക്ക് (21-7, 21-10) ഇസ്രയേലിന്റെ സെനിയ പോളികാർപോവയെ തോൽപ്പിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സിന്ധു ഹോങ്കോംഗിന്റെ ചെയുഗ് യിയെ നേരിടും. മൂന്നു പേരുടെ ഗ്രൂപ്പിൽ ഒന്നാമതെത്തുന്നവരാണ് എലിമിനേഷൻ റൗണ്ടിലെത്തുന്നത്.
വനിതകളുടെ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ ഇന്ത്യയുടെ പ്രണതി നായക് ഫൈനൽ കാണാതെ പുറത്ത്. നാലു വിഭാഗങ്ങളിലുമായി 42.565 പോയിന്റാണു താരം നേടിയത്.
വനിതകളുടെ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ ഇന്ത്യയുടെ പ്രണതി നായക് ഫൈനൽ കാണാതെ പുറത്ത്. നാലു വിഭാഗങ്ങളിലുമായി 42.565 പോയിന്റാണു താരം നേടിയത്.