ടോക്കിയോ: ഒളിന്പിക്സിലെ ആദ്യ ദിനത്തിലെ അന്പെയ്ത്തു മത്സരങ്ങളിൽ ഇന്ത്യക്കാർ നിരാശപ്പെടുത്തി. വനിതകളുടെ വ്യക്തിഗത റാങ്കിംഗ് പോരാട്ടത്തിൽ ലോക ഒന്നാം നന്പർ ദീപിക കുമാരി ഒന്‍പതാം റാങ്കിൽ ഫിനിഷ് ചെയ്തു. പുരുഷന്മാരുടെ റാങ്കിംഗ് മത്സരങ്ങളിൽ അതാനു ദാസ്, പ്രവീണ്‍ ജാദവ്, തരുണ്‍ദീപ് റായ് എന്നിവർക്ക് 25 റാങ്കിനു താഴെയെത്താനേ സാധിച്ചുള്ളൂ. വനിതകളുടെ റാങ്കിംഗിൽ ആദ്യ രണ്ടു സ്ഥാനവും ദക്ഷിണ കൊറിയൻ താരങ്ങൾക്കാണ്. പുരുഷ വിഭാഗത്തിൽ ഒന്നും മൂന്നും സ്ഥാനങ്ങളും കൊറിയൻ താരങ്ങൾക്കാണ്. രണ്ടാമതായി അമേരിക്കൻതാരമെത്തി.
വനിതകളുടെ അന്പെയ്ത്തിൽ ദീപിക കുമാരി 663 പോയിന്റുമായാണ് ഒന്പതാംസ്ഥാനത്തെത്തിയത്. പുരുഷന്മാരിൽ പ്രവീണ്‍ ജാദവ് 656 പോയിന്റുമായി 31-ാം സ്ഥാനത്തെത്തി. അതാനു ദാസ് (653 പോയിന്റ്) 35-ാമതും തരുണ്‍ദീപ് റായ് (652 പോയിന്റ്) 37-ാം സ്ഥാനത്തുമെത്തി.
മിക്സഡിൽ ദീപിക, ജാദവ്
ഒളിന്പിക്സിൽ ഇന്നു നടക്കുന്ന മിക്സഡ് അന്പെയ്ത്ത് മത്സരത്തിൽനിന്ന് അതാനു ദാസിനെ ഒഴിവാക്കി. ഇന്നാണ് എലിമിനേഷനും മെഡൽ മത്സരങ്ങളും. ദീപികയ്ക്കൊപ്പം പ്രവീണ്‍ യാദവ് മത്സരിക്കും. ഇന്നലെ നടന്ന പുരുഷ വ്യക്തിഗത അന്പെയ്ത്ത് റാങ്കിംഗ് മത്സരത്തിൽ അതാനു ദാസിനേക്കാളും മികച്ച പ്രകടനം പ്രവീണ്‍ പുറത്തെടുത്തതോടെയാണു താരത്തിനു നറുക്കുവീണത്.
അതാനു ദാസ്-ദീപിക കുമാരി ദന്പതി സഖ്യം ലോക റാങ്കിംഗിൽ ഏഴാമതാണ്. പാരീസിൽവച്ചുനടന്ന അന്പെയ്ത്ത് ലോകകപ്പിൽ ഇരുവരും ഇന്ത്യക്കുവേണ്ടി സ്വർണം നേടിയിരുന്നു.
ബോക്സിംഗ്: ഇന്ത്യക്ക് അഞ്ച് ബൈ
ഒളിന്പിക്സിലെ ബോക്സിംഗ് റിംഗിൽ ലോക ഒന്നാം നന്പർ അമിത് പംഗൽ (52 കിലോഗ്രാം) ഉൾപ്പെടെ അഞ്ചുപേർക്കു ബൈ ലഭിച്ചു. അഞ്ചു പേരും ആദ്യ റൗണ്ടിലെ മത്സരം കൂടാതെ പ്രീക്വാർട്ടറിലെത്തി. സതീഷ് കുമാർ (91 കിലോഗ്രാം), വനിതകളിൽ പൂജാ റാണി (75 കിലോഗ്രാം), ലോലിന ബോർഗോഹെയ്ൻ (69 കിലോഗ്രാം), സിമ്രാൻജിത് കൗർ (60 കിലോഗ്രാം) എന്നിവരാണ് ബൈയോടെ പ്രീക്വാർട്ടറിലെത്തിയത്.